SignIn
Kerala Kaumudi Online
Friday, 19 April 2024 9.31 AM IST

കുഞ്ഞികുളങ്ങര ക്ഷേത്രത്തിൽ സരസ്വതിദേവി മണ്ഡപമായി

chemancheri
പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രാങ്കണത്തിൽ സരസ്വതിദേവീ മണ്ഡപം സമർപ്പിച്ചപ്പോൾ

ചേമഞ്ചേരി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ സരസ്വതിദേവി മണ്ഡപം സമർപ്പിച്ചു. പാലക്കൽ ദേവി അമ്മയുടെ സ്മരണയിൽ പണിതതാണ് മണ്ഡപം.

കുട്ടികൾക്ക് അരിയിലെഴുത്ത്, സംഗീത നൃത്താർച്ചനകൾ, മുതിർന്നവർക്ക് ആദ്ധ്യാത്മിക സത്‌സംഗങ്ങൾ, പുരാണ പാരായണം എന്നിവ നടത്താനുതകുന്ന തരത്തിൽ വാസ്തുശില്പ ശൈലി പാലിച്ച് പൂർത്തിയാക്കിയതാണിത്. ക്ഷേത്രം മേൽശാന്തി അരിയാക്കിൽ പെരികമന ദാമോദരൻ നമ്പൂതിരി ദീപപ്രോജ്വലനം നടത്തി. പ്രസിഡന്റ് പി.പി.രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. പാലക്കൽ പത്മനാഭൻ സരസ്വതിദേവി മണ്ഡപം സമർപ്പിച്ചു. ശില്പി യു.കെ.രാഘവൻ, കാഞ്ഞിരക്കണ്ടി ദേവദാസ്, എം.വി. സത്യൻ, ശശികുമാർ പാലക്കൽ, ഗോപാലകൃഷ്ണൻ, പ്രിയ വിനോദ്, ഗോപി അനശ്വര എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.