SignIn
Kerala Kaumudi Online
Friday, 19 April 2024 11.17 AM IST

ജില്ലാപഞ്ചായത്ത് ഗ്രാമസഭ കേന്ദ്ര വിഹിതം 13.6 കോടി, മുഖ്യം ശുചിത്വം, കുടിവെള്ളം

cltp
കോഴിക്കോട് ജില്ലാ പഞ്ചായത്ത്

കോഴിക്കോട്: 15ാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് ഉപപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് ഗ്രാമസഭ നടത്തി. കേന്ദ്ര വിഹിതമായി 2022-23 വർഷത്തേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്തിനു ലഭിക്കുന്ന 13.6 കോടി രൂപയുടെ ഉപപദ്ധതി തയ്യാറാക്കുന്നതിനാണ് ഗ്രാമസഭ ചേർന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ശുചിത്വം, കുടിവെള്ളം എന്നിവയ്ക്കു മുൻഗണന നൽകുന്ന പദ്ധതികളാണ് രൂപീകരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ അദ്ധ്യക്ഷനായി. വർക്കിംഗ് ഗ്രൂപ്പുകൾ തയ്യാറാക്കി സമർപ്പിച്ച കരട് നിർദ്ദേശങ്ങൾ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.പി.ജമീല അവതരിപ്പിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ കെ.വി.റീന, എൻ.എം.വിമല, പി.സുരേന്ദ്രൻ എന്നിവർ ചർച്ചകൾ നയിച്ചു. യോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാർ, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.