കോഴിക്കോട്: എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി എട്ടു മുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ''ബ്ലോക്സ്'' ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് ജി.എം.എച്ച്.എസ്.എസ് ടീം ജേതാക്കളായി. കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും അമ്പലപ്പുഴ മോഡൽ എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. സി.എച്ച്.എസ്.എസ് ചട്ടഞ്ചാൽ, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ എന്നിവയാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റു സ്കൂളുകൾ. ഒന്നാം സ്ഥാനത്തിന് 20,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയും സമ്മാനമായി ലഭിക്കും.
കേരളത്തിലുടനീളമുള്ള സ്കൂളുകളിൽ നടത്തിയ മത്സരത്തിൽ 75ലധികം സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പങ്കെടുത്തത്. അഞ്ച് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |