രാമനാട്ടുകര: ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് രാമനാട്ടുകര ഗണപത് എ.യു.പി.ബി സ്കൂളിലെ മുഴുവൻ കുട്ടികളും പരീക്ഷണ നിരീക്ഷണങ്ങളുമായി സി.വി.രാമനെ അനുസ്മരിച്ചു. സി.വി.രാമനായി ആറാം ക്ലാസ് വിദ്യാർത്ഥി പാർത്ഥീവ് രാധാകൃഷ്ണൻ വേഷമിട്ടു. പ്രധാനാദ്ധ്യാപകൻ എം.പവിത്രൻ ഉദ്ഘാടനം നിർവഹിച്ചു. സയൻസ് കൺവീനർ പി.രാഖി സ്വാഗതവും പി.വേദാഞ്ജലി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ ഒ.അഷീഖ ലയാൻ, എം.കെ.നൗറ അമാന, എം.നസ്മിയ്യ,ഇഷ ബിനു എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ പി.ഷിബിന, പി.എം.സിത്താര, പി.കെ.രജിന, എം.രജിത, ആർ.വിപിൻരാജ്, എം.സുനിത, എൻ.ടി.ജ്യോതിബസു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |