SignIn
Kerala Kaumudi Online
Friday, 29 March 2024 12.31 AM IST

യു.ഡി.എഫ് കളക്ടറേറ്റ് മാർച്ച് നാളെ

udf

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിൽ നാളെ കളക്ടറേറ്റ് മാർച്ച് നടക്കും.

സംസ്ഥാനത്തെ ക്രമസമാധാനനില പൂർണമായും തകർന്ന അവസ്ഥയിലാണെന്ന് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, കൺവീനർ എം. എ.റസാഖ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാർച്ച് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കാസർകോട്, വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന മാർച്ചിൽ പങ്കെടുക്കും.

എം. പി മാരായ കെ.മുരളീധരൻ, ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.രാഘവൻ, എം. പി.അബ്ദുൾ സമദ് സമദാനി, രാജ്മോഹൻ ഉണ്ണിത്താൻ, പി.വി.അബ്ദുൾ വഹാബ്, കെ. പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ്, എം.കെ. മുനീർ എം. എൽ. എ തുടങ്ങിയവർ സംസാരിക്കും.

യു.ഡി.എഫ് പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കളക്ടറേറ്റ് മാർച്ചെന്ന് നേതാക്കൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.