കുന്ദമംഗലം: കക്കോടി ചെറുകുളത്ത് നിന്ന് കുന്ദമംഗലം വഴി ബേപ്പൂർ വരെ 24 മീറ്റർ വീതിയിൽ പുതിയ റോഡ് നിർമ്മിക്കുന്നതിനുള്ള സാദ്ധ്യതാപഠനം നാറ്റ്പാക് തുടക്കമിട്ടു.
സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക് )വൈകാതെ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും.
കക്കോടി ചെറുകുളത്ത് നിന്ന് തുടങ്ങി പാലത്ത്, കുമ്മങ്ങോട്ട്, പണ്ടാരപ്പറമ്പ്, കുന്ദമംഗലം, പെരിങ്ങളം, കുറ്റിക്കാട്ടൂർ, മുണ്ടുപാലം, പുത്തൂർമഠം, പന്തീരാങ്കാവ്, ചെറുവണ്ണൂർ വഴി ബേപ്പൂരിൽ എത്തിച്ചേരുന്ന രീതിയിലാണ് നിർദ്ദിഷ്ട റോഡിന്റെ അലൈൻമെന്റ് തയ്യാറാക്കുന്നത്. ടൗണുകളെ ഒഴിവാക്കിയുള്ള മാറ്റങ്ങൾ അലൈൻമെന്റിൽ വരുത്തണമെന്ന നിർദ്ദേശവും പരിഗണനയിലുള്ളതായി പി.ടി.എ റഹീം എം.എൽ.എ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |