വടകര: അഴിയൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ നിർമ്മിക്കുന്ന അങ്കണവാടിയുടെ ശിലാസ്ഥാപനം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ നിർവഹിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷാ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.പി.നിഷ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് ,സി.ഡി.പി.ഒ സുമ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈജ, കെ.പി.ഗോവിന്ദൻ, പി.ബാബുരാജ്, ഒ.ബാലൻ, സി.കെ.സുജിത്ത്, കെ.കെ.പവിത്രൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി സ്വാഗതവും അങ്കണവാടി അദ്ധ്യാപിക ഗീത നന്ദിയും പറഞ്ഞു.
സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടിക്ക് വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി മുൻകൈയെടുത്ത് നാട്ടുകാരുടെ സഹായത്തോടെ അഴിയൂർ നോർത്ത് എൽ.പി.സ്കൂളിന് സമീപം വാങ്ങിയ രണ്ട് സെന്റ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്. പ്രമുഖ വ്യവസായിയും നാട്ടുകാരനുമായ സുധീഷ് സുകുമാരന്റെ സഹായം സ്ഥലമെടുപ്പിന് ഉണ്ടായിരുന്നു. യു.എൽ.സി.സി.എസിനാണ് നിർമ്മാണ ചുമതല. സംസ്ഥാന വനിതാ- ശിശു വികസന വകുപ്പ് 15ലക്ഷം രൂപയും വടകര ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയും അഴിയൂർ ഗ്രാമപഞ്ചായത്ത് 137256 രൂപയും അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |