കോഴിക്കോട്: ജില്ലയിലെ ബഷീർ നാമധാരികൾ ഞായറാഴ്ച രാവിലെ ഒൻപത് മുതൽ പ്രൊഡ്യൂസ് മർച്ചന്റ്സ് ഹാളിൽ സംഗമിക്കും. ബഷീർ കൂട്ടായ്മ വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ് ഒത്തുകൂടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ എം.കെ.എം ബഷീർ, മുഹമ്മദ് ബഷീർ കരണ്ടോട്, ബഷീർ മോയങ്ങൽ, ബഷീർ നെല്ലിയോട്ട്, ബഷീർ നൊരവന എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |