രണ്ടാം സ്ഥാനം കാലിക്കറ്റ് ബാർബൽ ക്ലബ്ബിന്
കോഴിക്കോട്: ജില്ലാ ക്ലാസിക് പവർ ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിൽ 174 പോയിന്റോടെ യംഗ്സ്റ്റാർ ജിം ഓവറോൾ ജേതാക്കളായി. കലിക്കറ്റ് ബാർബൽ ക്ലബ് രണ്ടാം സ്ഥാനവും ഗോൾഡസ് ജിം മൂന്നാം സ്ഥാനവും നേടി.
സീനിയർ വിഭാഗത്തിൽ ബാർബൽ ക്ലബ്ബാണ് ചാമ്പ്യന്മാർ. ഗോൾഡസ് ജിം, യംഗ്സ്റ്റാർ ജിം എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി.
സബ് ജൂനിയർ വിഭാഗത്തിലും ജൂനിയർ വിഭാഗത്തിലും യംഗ്സ്റ്റാർ ചാമ്പ്യൻഷിപ്പ് നിലനിറുത്തി. സബ് ജൂനിയർ വിഭാഗത്തിൽ പവർ ഫിറ്റ്നസ് രണ്ടാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ ഗോൾഡസ് രണ്ടാം സ്ഥാനവും നേടി.
മാസ്റ്റേഴ്സ് 1 വിഭാഗത്തിൽ യംഗ്സ്റ്റാർ ഒന്നാം സ്ഥാനവും ബാർബൽ ക്ലബ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പവർ ഫിറ്റ്നസിനാണ് മൂന്നാം സ്ഥാനം.
മാസ്റ്റേഴ്സ് 2 വിഭാഗത്തിൽ ബാർബൽ ക്ലബ് ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം പവർഫിറ്റ്നസും മൂന്നാം സ്ഥാനം ഗോൾഡസ് ജിമ്മും നേടി.
ജൂനിയർ വിഭാഗത്തിലും സീനിയർ വീഭാഗത്തിലും സ്ട്രോംഗ്മാനായി ബാർബൽ ക്ലബ്ബിലെ സി.പി. മിഥുൻ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു വിഭാഗങ്ങളിൽ സ്ട്രോംഗ്മാനായത് പ്രശാന്ത് (സബ് ജൂനിയർ - ഗോൾഡസ് ജിം), അബ്ദുൾ സലീം (മാസ്റ്റർ 1 - പവർ ഫിറ്റ്നസ്), രാജഗോപാൽ (മാസ്റ്റർ 2 - പവർ ഫിറ്റനസ്) എന്നിവരാണ്.
സംസ്ഥാന പവർ ലിഫ്ടിംഗ് അസോസിയേഷൻ സെക്രട്ടറി വേണു ജി.നായർ സമ്മാനദാനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |