മുക്കം: എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി ശാഖയുടെ കീഴിലുള്ള ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിൽ കുംഭഭരണി ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ഭക്തിയുടെ നിറവിൽ പൊങ്കാല സമർപ്പണം.
ക്ഷേത്രം മേൽശാന്തി എൻ.എസ്.രജിഷ് ശാന്തിയുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ ചടങ്ങ്. ശാഖാ പ്രസിഡന്റ് സജീവ് പുതുപ്പറമ്പിൽ, വൈസ് പ്രസിഡന്റ് ബാബു മക്കാട്ടുചാലിൽ, സെക്രട്ടറി സി.എൻ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു. ദീപാരാധനയ്ക്കു ശേഷം അസംഗ ചൈതന്യ സ്വാമികൾ ഗുരുദേവ കൃതികളുടെ പ്രസക്തിയെക്കുറിച്ച് പ്രഭാഷണം നടത്തി.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മഹോത്സവത്തിന് തൃക്കൊടിയേറിയത്. ക്ഷേത്രാചാര്യൻ ജ്ഞാനതീർത്ഥ സ്വാമികളുടെ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റം. യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ, വൈസ് പ്രസിഡന്റ് എൻ.കെ.അപ്പുക്കുട്ടൻ, സെക്രട്ടറി പി.എസ്.ശ്രീധരൻ, ശാഖാ പ്രസിഡന്റ് സജീവ് പുതുപ്പറമ്പിൽ, ബാബു പൈക്കാട്ട്, സി.എൻ.ശശിധരൻ, സുരേഷ് ബാബു മാക്കാട്ടുചാലിൽ എന്നിവരെ കൂടാതെ വനിതാസംഘം, യൂത്ത് മൂവ്മെന്റ് നേതാക്കളും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |