കോഴിക്കോട്: മികച്ച രാഷ്ട്രീയ സിനിമയ്ക്കുള്ള പ്രഥമ ടി.ദാമോദരൻ പുരസ്കാരത്തിന് ' ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ' എന്ന സിനിമയുടെ രചയിതാവും സംവിധായകനുമായ ജിയോ ബേബി അർഹനായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് അവാർഡ്.
എഴുത്തുകാരൻ വി.ആർ.സുധീഷ്, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, കവിയും ചിത്രകാരനുമായ പോൾ കല്ലാനോട്, ചലച്ചിത്ര നിരൂപകൻ പി. പ്രേംചന്ദ് എന്നിവർ അംഗങ്ങളായ ജൂറിയാണ് സിനിമ തിരഞ്ഞെടുത്തത്. ടി.ദാമോദരന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് 27 ന് വൈകിട്ട് അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |