SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.58 PM IST

മോദി ശ്രമിക്കുന്നത് ഭരണഘടന നിർജ്ജീവമാക്കാൻ: രാഹുൽ ഗാന്ധി

rahul

പുൽപ്പളളി: ഇലക്‌ഷൻ കമ്മിഷനെയും നീതിന്യായ വ്യവസ്ഥയെയും സമ്മർദ്ദത്തിലാക്കുന്നതിനു പുറമെ ഭരണഘടന തന്നെ നിർജ്ജീവമാക്കാനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തുന്നതെന്ന് രാഹുൽ ഗാന്ധി എം.പി പറഞ്ഞു.

ഗാന്ധിജിയെ കുറിച്ച് പറയുമ്പോൾ ഗാന്ധിജിയെ കൊന്നവരുടെ പ്രത്യയശാസ്ത്രം കൂടി നാം പറയണം. രാജ്യം കെട്ടിപ്പടുത്തത് മഹാത്മാഗാന്ധിയും നെഹ്റുവും പട്ടേലുമടക്കമുള്ള നിരവധി നേതാക്കളുടെ ശ്രമഫലമായാണ്. അന്ന് ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പോരാട്ടവുമായി മുന്നോട്ടുനീങ്ങിയവരാണ് നമ്മുടെ നേതാക്കൾ. എന്നാൽ ബ്രിട്ടീഷുകാരെ പ്രോത്സാഹിപ്പിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. രാജ്യത്തെ ബ്രിട്ടീഷ് ഭരണകാലത്തേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

മുള്ളൻകൊല്ലിയിൽ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, എ.ഐ.സി.സി സെക്രട്ടറി പി.വി.മോഹൻ, എം.എൽ.എമാരായ അഡ്വ.ടി സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ, കെ.പി.സി.സി.ജനറൽ സെക്രട്ടറിമാരായ കെ കെ ഏബ്രഹിം, അഡ്വ. പി എം നിയാസ്, ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.എൽ.പൗലോസ്, അഡ്വ.പി.ഡി.സജി, എൻ.യു.ഉലഹന്നാൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ അദ്ധ്യക്ഷനായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.