കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ പൈത്തൺ ആപ്ലിക്കേഷൻ ഡവലപ്മെന്റ് ട്രെയ്നിംഗിന് തുടക്കമായി. ഐ ടി ട്രെയ്നിംഗ്, റിക്രൂട്ടിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ബാബ്ട്രയുമായി ചേർന്നാണ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം പരിശീലനം ഒരുക്കിയത്. സോഫ്റ്റ്വെയർ ഡവലപ്മെന്റ് മേഖലയിൽ ഏറെ തൊഴിൽസാദ്ധ്യതകൾ തുറന്നുനൽകുന്നതാണ് പൈത്തൺ പരിശീലനം.
ഒരു മാസം നീളുന്ന കോഴ്സ് വഴി പരിശീലനം നേടുന്ന വിദ്യാർത്ഥികൾക്ക് സോഫ്റ്റ്വെയർ ഡവലപ്മെന്റ് മേഖലയിൽ വിദഗ്ദ്ധരായി മാറാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവഗിരി സ്വാശ്രയവിഭാഗം ഡയറക്ടർ സുനിൽ എം.ആന്റണി ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു. മലബാർ മേഖലയിൽ ഉയർന്നുവരുന്ന അനേകം ഐ.ടി അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഈ സഹകരണത്തിലൂടെ സാധിക്കുമെന്ന് ബാബ്ട്ര ഐ.ടി വിഭാഗം മേധാവി മോനിഷ് മോഹൻ വ്യക്തമാക്കി. കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ആശ ഉണ്ണികൃഷ്ണൻ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |