കുന്ദമംഗലം: രാജസ്ഥാനിൽ നടക്കുന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ചക്കാലക്കൽ ഹയർസെക്കൻഡറി സ്ക്കൂൾ സ്പോർട്സ് അക്കാഡമിയിൽ നിന്ന് നാല് താരങ്ങൾ. വി.വി.അനുശ്രീ, ഫാത്തിമ നൈസ, പി.എച്ച് മുഹമ്മദ് അഫ്സൽ, എം.കെ.അനന്തു എന്നിവരാണ് കേരള ടീമിൽ അണിനിരക്കുന്നത്. വി.വി.അനുശ്രീ സീനിയർ വനിതാ വിഭാഗത്തിലും ഫാത്തിമ നൈസ സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. ആൺകുട്ടികളിൽ പി.എച്ച്.മുഹമ്മദ് അഫ്സൽ, എം.കെ.അനന്തു എന്നിവർ യഥാക്രമം ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലുമാണ് മത്സരിക്കുന്നത്. ജില്ലയിൽ നിന്ന് ഇവർ ഉൾപ്പെടെ ആറ് താരങ്ങളാണ് കേരള ടീമിൽ ഇടം നേടിയത്. കഴിഞ്ഞവർഷം നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കേരള ടീമിൽ അക്കാദമിയിൽ നിന്നുള്ള റിസ, ഷാദിയ നസ്റിൻ എന്നിവർ അംഗങ്ങളായിരുന്നു. എം.മുഹമ്മദ് ആഷിഖ് , കെ. പി.മുഹമ്മദ് ഫാരിസ് എന്നിവരാണ് അക്കാഡമിയുടെ പരിശീലകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |