കോഴിക്കോട്: കേരളത്തിലെ ഐ.ടി വികസന പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ഗോകുലം ഗ്രൂപ്പും. കോഴിക്കോട് സൈബർപാർക്കിൽ ആരംഭിച്ച ജി.ജെ ഗ്ലോബൽ ഐ.ടി വെഞ്ച്വേഴ്സ് എന്ന കമ്പനിയിലൂടെയാവും ഗോകുലത്തിന്റെ രംഗപ്രവേശം. സൈബർപാർക്ക് വികസനത്തിന് കൈകോർക്കാനും ഇതുവഴി കേരളത്തിലെ ഐ.ടി മേഖലയിൽ തൊഴിലവസരങ്ങളും നിക്ഷേപവും സൃഷ്ടിക്കാനും ഗോകുലം ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്.
സൈബർപാർക്ക് സഹ്യ ബിൽഡിംഗിൽ ആരംഭിച്ച ജി.ജെ ഗ്ലോബലിന്റെ ഉദ്ഘാടനം ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിച്ചു. സി.ഇ.ഒ ആർ.ജാനകീരാമൻ, സി.ടി.ഒ ജിമ്മി ജേക്കബ്, ഡയറക്ടർ എം.ഷജീർ, ഡയറക്ടർ പി.കെ.ഷംസീർ, സൈബർപാർക്ക് ജി.എം വിവേക് നായർ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ മറ്റ് സ്ഥലങ്ങളിലേക്കും ഓഫീസുകൾ സ്ഥാപിക്കാൻ ജി.ജെ ഗ്ലോബൽ ഉദ്ദേശിക്കുന്നുണ്ട്.
ആഗോള കമ്പനികളെ തങ്ങളുടെ പ്രൊജക്ടുകൾ കേരളത്തിലേക്ക് ഔട്ട്സോഴ്സ് ചെയ്യാൻ ആകർഷിക്കുക എന്നതാണ് ജി.ജെ ഗ്ലോബലിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ഗോകുലം ഗ്രൂപ്പ് സ്ഥാപകനായ ഗോകുലം ഗോപാലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |