ഫറോക്ക്: സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ദ്വിദിന ക്ഷീരകർഷക സംഗമത്തിന് ഇന്ന് കടലുണ്ടിയിൽ തുടക്കമാവും. കടലുണ്ടിയിലെ മണ്ണൂർവളവ് സിപ്പെക്സ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് കടലുണ്ടി പഞ്ചായത്ത് ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ ക്ഷീര വികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. എം.പി മാരായ എളമരം കരിം, എം.കെ രാഘവൻ, കുന്ദമംഗലം എം.എൽ.എ പി.ടി.എ റഹിം, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി ഉണ്ണിക്കൃഷണൻ തുടങ്ങിയവർ സംബന്ധിക്കും.
സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം, ഡെയറി എക്സ്പോ, സഹകരണ ശില്പശാല, കർഷക സെമിനാർ, ഡെയറി ക്വിസ്, കലാകായിക പരിപാടികൾ എന്നിവ ഒരുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |