SignIn
Kerala Kaumudi Online
Thursday, 25 April 2024 6.59 PM IST

കുളങ്ങരത്ത് - വിലങ്ങാട് റോഡ് വികസന പ്രവൃത്തിയ്ക്ക് തുടക്കം

news
മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഉദ്ഘാടനവേദിയിലേക്ക് ആനയിക്കുന്നു

കുറ്റ്യാടി: മലയോര ഹൈവേയുടെ ഭാഗമായുള്ള പുല്ലുവായ് - തൊട്ടിൽപാലം റോഡ്, കുളങ്ങരത്ത് - വിലങ്ങാട് റോഡ് വികസന പ്രവൃത്തിയുടെ ഉദ്ഘാടനം മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. മലയോര ഹൈവേയുടെ 49 കോടി രൂപയും കിഫ്ബി മുഖേന അനുവദിച്ച 41 കോടി രൂപയും ഉൾപ്പെടെ മൊത്തം 90 കോടി രൂപ വിനിയോഗിച്ചാണ് നവീകരണം.

കുറ്റ്യാടി, നാദാപുരം നിയോജകമണ്ഡലങ്ങളിലായി മൂന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതാണ് കൊടുക്കാൻ തയ്യാറായിരുന്നു. പത്തു മീറ്റർ വീതിയിലാണ് റോഡ് വികസനം.

ഉദ്ഘാടന ചടങ്ങിൽ ഇ.കെ.വിജയൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ഡാർലിൻ കാർമലിറ്റ ഡിക്രൂസ്, കെ.പി കുഞ്ഞമ്മദ്കുട്ടി എം.എൽ.എ, കെ.പി.ചന്ദ്രി, കെ.പി.വനജ, ബാബു കാട്ടാളി, പി.ജി ജോർജ്, വി.വി മുഹമ്മദലി, ഒ.പി ഷിജിൽ, വി.കെ റീത്ത, പി. സുരേന്ദ്രൻ, മുഹമ്മദ് കക്കട്ടിൽ, ടി. ശശി എന്നിവർ സംസാരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.