SignIn
Kerala Kaumudi Online
Thursday, 25 April 2024 6.22 AM IST

യൂത്ത് കോൺ. സമരത്തിനിടെ സംഘർഷം; ജലപീരങ്കി, ഗ്രനേഡ് പ്രയോഗം

youth
കോ​ഴി​ക്കോ​ട് ​ക​ള​ക്റേ​റ്റി​ന് ​മു​ന്നി​ൽ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​ഘ​ടി​പ്പി​ച്ച​ ​കെ​ ​-​റെ​യി​ൽ​ ​വി​രു​ദ്ധ​ ​സ​മ​രം​ ​സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ​നീ​ങ്ങി​യ​തോ​ടെ​ ​പ്ര​ക്ഷോ​ഭ​ക​ർ​ക്കു​ ​നേ​രെ​ ​പൊ​ലീ​സ് ​ജ​ല​പീ​ര​ങ്കി​ ​പ്ര​യോ​ഗി​ച്ച​പ്പോ​ൾ.

കോഴിക്കോട്: കെ റെയിൽ പദ്ധതിയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധക്കല്ല് സ്ഥാപിക്കൽ സമരത്തിനിടെ സംഘർഷം. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. രണ്ടു തവണ ഗ്രനേഡ് പ്രയോഗവുമുണ്ടായി. സമരം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് എം.എൽ.എ ഉൾപ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

രാവിലെ എരഞ്ഞിപ്പാലത്ത് നിന്നു പ്രകടനമായാണ് സമരക്കാർ കളക്ടറേറ്റിന് മുന്നിലെത്തിയത്. ബാരിക്കേഡുകൾ തളളി നീക്കാൻ പ്രക്ഷോഭകർ മുതിർന്നതോടെ പൊലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നിട്ടും പിരിഞ്ഞുപോകുന്നില്ലെന്നു കണ്ടതോടെയായിരുന്നു ഗ്രനേഡ് പ്രയോഗം.

സംഘർഷത്തിനിടയിൽ പ്രവർത്തകർ ബാരിക്കേഡുകൾക്ക് മുകളിൽ കയറി കെ റെയിൽ പദ്ധതിയ്ക്കെതിരെ പ്രതീകാത്മക കല്ല് സ്ഥാപിക്കുകയായിരുന്നു. അറസ്റ്റിലായ സമരക്കാരെ കൊണ്ടുപോകുന്നതിനിടെ പൊലീസ് ബസ് നടുറോഡിൽ കേടായത് കുറച്ചുനേരത്തേക്ക് പ്രശ്നമായി. വാഹനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം വിഫലമായി. തുടർന്ന് പൊലീസിന്റെ മറ്റൊരു വാഹനത്തിലേക്ക് പ്രക്ഷോഭകരെ മാറ്റി. പിന്നീട് പൊലീസ് ബസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ചേർന്ന് തള്ളി റോഡരികിലേക്ക് മാറ്റുകയായിരുന്നു.

സമരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ.വിദ്യ ബാലകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.പി. ദുൽഖിഫിൽ, ഒ.ശരണ്യ, ബവിത്ത് മലോൽ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ.വി.ടി.നിഹാൽ, സുഫിയാൻ ചെറുവാടി, ബവീഷ് ചേളന്നൂർ, വൈശാഖ് കണ്ണോറ, മുജീബ് പുറായിൽ, കെ.ജസ്‌മിന, എൻ.ലബീബ്, ഉഷേശ്വരി ശാസ്ത്രി, ജവഹർ പൂമംഗലം, ശ്രീയേഷ് ചെലവൂർ, എം.പി.ബബിൻ രാജ്, ഷാഹിദ് കടലുണ്ടി, സുബിൻ മടപ്പള്ളി, എം.പി.എ.സിദ്ദിഖ്, സുജിത്ത് ഒളവണ്ണ, അജയ് ബോസ്, വി.കെ.ഇസ്ഹാഖ്, ഷമീർ ഓമശ്ശേരി എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.