കോഴിക്കോട്: എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനത്തിന് നളന്ദ ഓഡിറ്റോറിയത്തിൽ തുടക്കമായി. ഇന്ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ജെ.അരുൺ ബാബു ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലൻ, ഇ.കെ.വിജയൻ എം.എൽ.എ, അഡ്വ.പി.ഗവാസ് തുടങ്ങിയവർ സംബന്ധിക്കും. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർത്ഥി രാഷ്ട്രീയം ഇന്നലെ ഇന്ന് നാളെ' സെമിനാർ ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകർ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ ജന.സെക്രട്ടറി സുധിൻ സുരേഷ്, സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത ജില്ലാ പ്രസിഡന്റ് അതുൽ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ബി.ദർശിത്ത് സ്വാഗതവും പ്രസിഡന്റ് അശ്വിൻ മനോജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |