കോഴിക്കോട്: പെട്രോൾ, ഡീസൽ, പാചകവാതകം, മണ്ണെണ്ണ വിലവർദ്ധനവ്, സംസ്ഥാനത്തോടുള്ള അവഗണന ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ എൽ.ഡി.എഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി 21ന് ജില്ലയിലെ 16 കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ ജില്ലാ എൽ.ഡി.എഫ് യോഗം തീരുമാനിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടപടി പൂർത്തിയായതോടെ വീണ്ടും വിലക്കയറ്റമുണ്ടായിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് പത്ത് രൂപയോളം പെട്രോൾ, ഡീസൽ വില കൂടിയതും പാചകവാതകത്തിന് ഒറ്റയടിക്ക് 50 രൂപ വർദ്ധിപ്പിച്ചതും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി.
ടി.വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. പി.മോഹനൻ, മുക്കം മുഹമ്മദ്, കെ.ലോഹ്യ, എൻ.സി.മോയിൻകുട്ടി, പി.ആർ.സുനിൽസിംഗ്, കെ.എം.പോൾസൺ, സാലിഹ് കൂടത്തായ്, ബാബു ബെനഡിക്ട് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |