വടകര: ജീവിക്കുന്ന കാലവും പ്രകൃതിയും കഴിഞ്ഞ ഏതാനും ദശകങ്ങളായി പ്രതിസന്ധിയിലാണ്. കൊവിഡ് മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും സന്തുലിതമായ നിലനിൽപ്പിനെ തന്നെയാണ് ബാധിച്ചിരിക്കുന്നത്. ഈ സന്ദർഭത്തിലാണ് 'ഏകലോകം ഏകാരോഗ്യം' ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നത്. ഈ സന്ദേശമുൾക്കൊണ്ടുള്ള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാടകയാത്ര വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അവതരിപ്പിക്കപ്പെട്ടു. പരിഷത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയ്ക്ക് സ്വീകരണം നൽകി. നാടകാവതരണത്തിന് മുമ്പെ പരിഷത്ത് സംസ്ഥാന സെക്രട്ടറി പി.രമേഷ് കുമാർ ആ മുഖഭാഷണം നടത്തി. കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശശിധരൻ മണിയൂർ ശ്രീശൻ കുനിയിൽ ജാഥ ലീഡർ കുഞ്ഞികൃഷ്ണൻ, പി.ബാലൻ, എടയത്ത് ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |