കോഴിക്കോട്: ജില്ലാ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾക്ക് സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. ആദ്യമത്സരത്തിൽ എച്ച്.എം.സി.എ ക്ലബ് ഏകപക്ഷീയമായ ഒരു ഗോളിന് ബ്രീസ് സ്പോർട്സ് ക്ലബിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ നെല്ലിക്കോട് ബ്രദേഴ്സ് ക്ലബും ഗവ. ഫിസിക്കൽ എജുക്കേഷൻ കോളേജും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
ദേവഗിരി കോളേജ് ഗ്രൗണ്ടിൽ നടന്ന എലൈറ്റ് ഡിവിഷൻ ലീഗിൽ ആദ്യമത്സരത്തിൽ ഗുരുവായൂരപ്പൻ കോളേജ് മറുപടി ഇല്ലാത്ത ഒരു ഗോളിന് കേരള യുണൈറ്റഡ് എഫ്.സിയെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ യൂണിവേഴ്സൽ സോക്കർ സ്കൂൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കല്ലായി യൂത്ത്സിനെ പരാജയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |