കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സെമിനാറും ഇഫ്താർ വിരുന്നും നാളെ വൈകീട്ട് നാലിന് പാണക്കാട് ഹാദിയ സെന്ററിൽ നടക്കും. സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അബ്ബാസലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, മുനവറലി ശിഹാബ് തങ്ങൾ, മുഈനലി ശിഹാബ് തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ മെമ്പർ ശൈഖുനാ കാടേരി മുഹമ്മദ് മുസ്ലിയാർ, കെ.എൻ.എ ഖാദർ, ശംസുദ്ധീൻ മുബാറക്, ഡോ.കെ.ടി.എം ബഷീർ പനങ്ങാങ്ങര എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |