കോഴിക്കോട്: ഈ വർഷത്തെ വിഷുദിനമായ മേടം രണ്ട് വെള്ളിയാഴ്ച പുലർച്ചെ 4.35 മുതൽ 5.40 വരെയുള്ള സമയം കണികാണാൻ ശുഭമാണെന്ന് പണിക്കർ സർവീസ് സൊസൈറ്റി അറിയിച്ചു. അതിവർഷം, വരൾച്ച, പ്രകൃതിക്ഷോഭം, അപ്രതീക്ഷിത കൊടുംങ്കാറ്റ്, വലിയ ഭൂകമ്പം എന്നിവയ്ക്ക് സാദ്ധ്യത. നിരവധി ജീവനുകൾ നഷ്ടമായേക്കാം.നിരന്തരമായ ജാഗ്രതകൊണ്ട് ഇതിനെ അതിജീവിക്കാം. അതിർത്തി സുരക്ഷ ശക്തമാക്കാൻ കേന്ദ്രസർക്കാർ മുൻകരുതൽ എടുക്കണം. ആരോഗ്യകാര്യത്തിൽ പുതിയ ഇനം രോഗങ്ങളും സാംക്രമിക രോഗങ്ങളും വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ പരിസര ശുചിത്വം നടത്താനുള്ള നടപടികൾ സർക്കാർ ഏറ്റെടുക്കണം. വാർത്താസമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി.കെ.മുരളീധരൻ പണിക്കർ, വൈസ് ചെയർമാൻ ചെലവൂർ ഹരിദാസൻ പണിക്കർ, ജ്യോതിഷസഭ ചെയർമാൻ എം.വി.വിജീഷ് പണിക്കർ, ജ്യോതിഷസഭ ജന. സെക്രട്ടറി മൂലയിൽ മനോജ് പണിക്കർ, വത്സരാജൻ പണിക്കർ, അനിൽ പണിക്കർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |