കോഴിക്കോട്: കുന്നുമ്മൽ ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിൽ പുതുതായി തെരഞ്ഞെടുത്ത തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാർക്ക് പരിശീലനം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. കയർ ഭൂവസ്ത്രം ഉപയോഗപ്പെടുത്തി തോടുകളും നെൽവയലുകളും സംരക്ഷിക്കാനും രജിസ്റ്റർ ചെയ്ത മുഴുവൻ തൊഴിലാളികൾക്കും 100 തൊഴിൽദിനം നൽകാനാവശ്യമായ ഇടപെടലുകൾ നടത്തുമെന്നും കെ.പി.ചന്ദ്രി പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങൾ എന്ന വിഷയത്തിൽ തൊഴിലുറപ്പ് കോഴിക്കോട് ജില്ലാ ഓംബുഡ്സ്മാൻ വി.പി സുകുമാരൻ ക്ലാസെടുത്തു. മേറ്റുമാരുടെ ചുമതല എന്ന വിഷയത്തിൽ എൻ.ആർ.ഇ.ജി ജില്ലാ ഓഫീസർ ശശി പ്രസംഗിച്ചു. ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ ശീതള, ബ്ലോക്ക് മെമ്പർമാരായ കെ.കൈരളി, കെ.കെ ഷമീന തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |