SignIn
Kerala Kaumudi Online
Thursday, 25 April 2024 2.07 PM IST

രാമൻപുഴയെ വീണ്ടെടുക്കാൻ

1

കോഴിക്കോട്: കോട്ടൂർ പഞ്ചായത്തിലെ വാകയാട് ഭാഗത്തുകൂടെ ഒഴുകുന്ന രാമൻപുഴയുടെ വീണ്ടെടുപ്പിനായി ജനകീയകൂട്ടായ്മയിൽ ശുചീകരണയജ്ഞം. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് പുഴ ശുചീകരിക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ "പുഴയറിയാൻ "പരിപാടി കെ.എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ.കെ ഫിബിൻ, കെ. ഷൈൻ, സിന്ധു കൈപ്പങ്ങൽ , പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഈ മാസം 23ന് നടക്കുന്ന ശുചീകരണ യജ്ഞം വാകയാട്ട് വയലിൽതാഴെ ജില്ലാ കളക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.