വടകര:എം.എസ്.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേതൃ സംഗമവും ഇഫ്താർ മീറ്റും വടകര നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം.സി വടകര ഉദ്ഘാടനം ചെയ്തു. എം.എസ് എഫ് നിയോജക മണ്ഡലം പ്രസിഡന്റ് സഫീർ കെ.കെ അദ്ധ്യക്ഷത വഹിച്ചു. അഫ്നാസ് ചോറോട് മുഖ്യ പ്രഭാഷണം നടത്തി. ഒ.കെ കുഞ്ഞബ്ദുള്ള,ഷുഹൈബ് കുന്നത്ത്,അൻസീർ പനോളി,വി ഫൈസൽ,മുനീർ പനങ്ങോട്ട്,യു.അജിനാസ്,മുസ്തഫ കല്ലാമല, റഫ്നാസ് മാലോൽമുക്ക് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |