വടകര: ചോറോട് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉപരിപഠനത്തിനായി ലാപ്ടോപ്പുകൾ വിതരണം ചെയ്തു. വി.ഡി.എൽ.പി സൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.മധുസൂദനൻ, സി.നാരായണൻ, ശ്യാമള പൂവ്വേരി, അസി.സെക്രട്ടറി പി.സുധീർ, ഐ.സി.ഡി എസ് സൂപ്പർവൈസർ സീന, പ്രിയങ്ക.കെ, ലിസി.പി, പുഷ്പ മഠത്തിൽ, അബൂബക്കർ.വി.പി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |