കോഴിക്കോട് : അച്ചടക്ക നടപടിയുടെ ഭാഗമായി കോൺഗ്രസ് പുറത്താക്കുകയും തുടർന്ന് കാമരാജ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനാവുകയും ചെയ്ത തിരുവള്ളൂർ മുരളിക്ക് കോൺഗ്രസിൽ നൽകിയ അംഗത്വം കെ.പി.സി.സി പ്രസിഡന്റ് സസ്പെൻഡ് ചെയ്തായി ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് തിരുവള്ളൂർ മുരളിക്ക് കോൺഗ്രസ് അംഗത്വവും അംഗങ്ങളെ ചേർക്കുന്നതിനുള്ള ചീഫ് എൻറോളർ തസ്തികയും നൽകിയത്. ഇതിനെതിരെ ജില്ലാതലത്തിലും പ്രാദേശിക തലത്തിലും എതിർപ്പ് ശക്തമായിരുന്നു.
പ്രാദേശിക നേതൃത്വത്തോട് ആലോചിക്കാതെയാണ് മുരളിയെ തിരിച്ചെടുത്തതെന്നും തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ വടകരയിലെ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ രാജിവെയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |