SignIn
Kerala Kaumudi Online
Friday, 19 April 2024 11.09 PM IST

വായ്പേതര സഹകരണ സംഘങ്ങളുടെ വികസനത്തിനായി കേരള ബാങ്ക്

keralabank
കേരള ബാങ്ക്

കോഴിക്കോട്: സംസ്ഥാനത്തെ വായ്പേതര സഹകരണ സംഘങ്ങളുടെ വികസനത്തിനായി കേരള ബാങ്ക് മുഖേന വികസന പദ്ധതി നടപ്പിലാക്കുമെന്ന് കൺസ്യൂമർ ഫെഡ് ചെയർമാനും കേരള ബാങ്ക് ഡയരക്ടറുമായ എം മെഹബൂബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.വായ്പേതര സഹകരണ സംഘങ്ങളുടെ പ്രശ്നങ്ങൾ യാഥാർത്ഥ്യ ബോധത്തോടെ പഠനം നടത്തി പരിഹരിക്കുകയാണ് ലക്ഷ്യം. വായ്പേതര സഹകരണ സംഘങ്ങളുടെ അടിസ്ഥാന വികസനം, പ്രവർത്തന മൂലധനത്തിന് ആവശ്യമായ വായ്പാപദ്ധതികൾ എന്നിവയെല്ലാം ലളിതമായ വ്യവസ്ഥകളോടെ നടപ്പാക്കും. ഇത്തരം സംഘങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങൾ കേരള ബാങ്കിലൂടെയാക്കും. സംസ്ഥാന - ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് കാലങ്ങളായി നിഷ്ക്രിയ ആസ്തിയായി തുടരുന്ന വായ്പകളിൽ തീർപ്പാക്കുന്നതിന് പ്രത്യേക ഒറ്റത്തവണ തീപ്പാക്കൽ പദ്ധതിക്കായി ശുപാർശ ചെയ്യും. നബാർഡ് വഴി ലഭിക്കുന്ന വായ്പാപദ്ധതികൾ വായ്പേതര സഹകരണ സംഘങ്ങളിലും നടപ്പാക്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ കമ്മിറ്റി അംഗങ്ങളായ ഇ.രമേശ്ബാബു, കേരള ബാങ്ക് റീജിണൽ ജനറൽ മാനേജർ സി. അബ്ദുൾ മുജീബ് എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.