കുന്ദമഗലം: ചാത്തമംഗലം സി.ആർ.സി പരിധിയിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ചേനോത്ത് ഗവ. എൽ.പി സ്കൂളിൽ ക്രാഫ്റ്റ് ശിൽപശാല 'മാതൃകരം' സംഘടിപ്പിച്ചു. ബി.പി.സി. ജോസഫ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാദ്ധ്യാപകൻ ശുക്കൂർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. മാവൂർ ബി.ആർ.സി യിലെ സ്പെഷ്യൽ എഡ്യുക്കേറ്റർമാർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി. ചേനോത്ത് ഗവ. സ്കൂൾ മാതൃ സമിതി അംഗങ്ങളും ക്യാമ്പിൽ സംബന്ധിച്ചു. പാഴ്വസ്തുക്കൾ പ്രയോജനപ്പെടുത്തി നിത്യജീവിതത്തിൽ പ്രയോജനപ്പെടുന്ന നിരവധി വസ്തുക്കൾ ശില്പശാലയിൽ നിർമ്മിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |