കോഴിക്കോട്: വസ്തു തർക്കത്തെ തുടർന്ന് ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും പൊലീസിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്നും വൃദ്ധയുടെ ആരോപണം. തനിക്കെതിരെയും താമസിക്കുന്ന വീടിനെതിരെയും നടക്കുന്ന ആക്രമണങ്ങൾ ചൂണ്ടിക്കാണിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതായി 76കാരിയായ പി. രമണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമീപവാസികളും സഹോദരങ്ങളുമായ മൂന്നുപേർ ചേർന്ന് തന്റെ വീടിന് ചുറ്റും മണ്ണിട്ടുയർത്തുകയായിരുന്നു. കസബ സ്റ്റേഷനിലെ പൊലീസുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു അതിക്രമം. സ്വന്തം സ്ഥലത്തുള്ള മതിലും ഗേറ്റും പൊളിച്ചുകളഞ്ഞു. മണ്ണിട്ടുയർത്തിയവരുമായി വസ്തു തർക്കം സംബന്ധിച്ച് കേസ് നിലനിൽക്കുന്നുണ്ട്. ജീവന് ഭീഷണിയുണ്ട്. ഭരണ സ്വാധീനമുപയോഗിച്ചാണ് പ്രതികൾ അതിക്രമം കാട്ടുന്നതെന്നും കസബ പൊലീസ് ഇതിന് കൂട്ടുനിൽക്കുകയാണെന്നും രമണി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |