കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി തൊഴിലാളികൾക്ക് നിർമിക്കുന്ന ഫ്ലാറ്റിന്റെ ശിലാസ്ഥാപനം റവന്യൂ-ഭവന നിർമാണ മന്ത്രി കെ.രാജൻ നിർവഹിച്ചു.മെഡിക്കൽ കോളേജ് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ അങ്കണത്തിൽ നടന്നചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹൗസിംഗ് കമ്മിഷണർ എൻ.ദേവീദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ എം.മോഹനൻ, എ.ഡി.എം മുഹമ്മദ് റഫീഖ്, അഡ്വ.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |