കോഴിക്കോട്: നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുന്ന കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്ന് വെസ്റ്റ് കല്ലായി കെ. റെയിൽ വരുദ്ധ സമിതി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഇ.പി. ജാഫർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.മൊയ്തീൻകോയ, എസ്.കെ. അബൂബക്കർ വിവിധ സംഘടനാ പ്രതിനിധികളായ ഫൈസൽ പള്ളിക്കണ്ടി, ബ്രസീലിയ ശംസുദ്ധീൻ , എ.ടി.മൊയ്തീൻ കോയ, പി.വി. മുഹമ്മത് ഷിജി, ഏ.ടി. അബ്ദു , സി.പി. അബ്ദുറഹിമാൻ,എം.കെ. ഫിറോസ് , സി. അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. ഇ.പി. അശറഫ് സ്വാഗതവും എം.ടി.സിദീഖ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |