SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.47 PM IST

മന്ത്രിസഭാ വാർഷികം: മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

3
പുരസ്കാരം

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഒരുക്കിയ പ്രദർശന വിപണന മേളയിലെ മികച്ച സ്റ്റാളുകൾക്ക് സമാപന സമ്മേളന വേദിയിൽ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ ചേർന്ന് പുരസ്‌കാരങ്ങൾ വിതരണംചെയ്തു.

ടൂറിസം വകുപ്പിന്റേതാണ് ഏറ്റവും മികച്ച തീം ഏരിയ. കിഫ്ബി രണ്ടാം സ്ഥാനം നേടി. സർക്കാർ മേഖലയിലെ മികച്ച തീം പവലിയനായി കേരള പൊലീസിന്റെ സ്റ്റാൾ തിരഞ്ഞെടുത്തു. കൃഷിവകുപ്പിനാണ് രണ്ടാംസ്ഥാനം. മികച്ച ഡിസൈൻ വിഭാഗത്തിൽ ജയിൽ വകുപ്പിന്റെ സ്റ്റാൾ ഒന്നാംസ്ഥാനം നേടി. തുറമുഖ വകുപ്പിന്റെ സ്റ്റാളിനാണ് രണ്ടാം സ്ഥാനം. വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളാണ് മികച്ച ആക്ടിവിറ്റി സ്റ്റാൾ. ഫയർ ആന്റ് റെസ്‌ക്യൂ സ്റ്റാൾ രണ്ടാം സ്ഥാനം നേടി.

കമേഴ്‌സ്യൽ ഏരിയയിൽ സർഗാലയ ഒന്നാം സ്ഥാനവും കുടുംബശ്രീയുടെ പവിത്രം ഫുഡ്‌സ് രണ്ടാം സ്ഥാനവും നേടി. ഏറ്റവും കൂടുതൽ വിറ്റുവരവുള്ള സ്റ്റാൾ മിൽമയാണ്. കേരള സോപ്‌സ് രണ്ടാം സ്ഥാനം നേടി. ഫുഡ്‌കോർട്ടിൽ ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി ഒന്നാം സ്ഥാനവും 'ലക്ഷ്യ' രണ്ടാം സ്ഥാനവും നേടി. ചോലപ്പെരുമ സ്റ്റാളിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.

മികച്ച സ്റ്റാർട്ട് അപ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ബിസി ഫ്രോഗും രണ്ടാം സ്ഥാനം നിയർവാലയും നേടി. എം.ടെക്ക് ഇലക്ട്രോണിക്‌സ്, ഐ.ഒ.ടി പെർ ഡ്രോപ്പ് മോർ ക്രോപ്പ് (ഡ്രിപ്പ് ഇറിഗേഷൻ ത്രൂ മൊബൈൽ ആപ്പ്), ഐ.ഐ.എം ലൈവ് കോർ വാലീസ് ഹെർബൽ ടെക്‌നോളജീസ് എന്നിവർ കമേഴ്‌സ്യൽ ഏരിയയിലെ പ്രോത്സാഹനസമ്മാനത്തിന് അർഹരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.