കുന്ദമംഗലം: കുടുംബശ്രീ അംഗങ്ങൾക്ക് കുന്ദമംഗലം സഹകരണ റൂറൽ ബാങ്ക് ഇരുചക്ര വാഹന വായ്പ വിതരണം തുടങ്ങി. അഡ്വ.പി.ടി.എ റഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ കുന്ദമംഗലം ടൗൺ ബ്രാഞ്ച് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.സി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാഹന വിലയുടെ 90 ശതമാനമാണ് വായ്പ നൽകുന്നത്. 10 ശതമാനമാണ് പലിശ നിരക്ക്. ഗഡു തെറ്റാതെ തിരിച്ചടയ്ക്കുന്നവർക്ക് പലിശയിൽ ഒരു ശതമാനം കിഴിവ് നൽകും. ബാങ്ക് വൈസ് പ്രസിഡന്റ് സി.പി.പ്രമോദ് സ്വാഗതവും സെക്രട്ടറി ആനന്ദവല്ലി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |