രാമനാട്ടുകര:ചിറക്കാംകുളം ഒമ്പത് താവഴികൾ ചേർന്ന മേനം പറമ്പത്ത് തറവാട്ടിലെ കുടുംബാംഗങ്ങളുടെ സംഗമം ശ്രീരാഗം വീട്ടിൽ നടന്നു. മുതിർന്ന അംഗം പി.കാർത്യായനിയമ്മ നിലവിളക്ക് കൊളുത്തി മേള ഉദ്ഘാടനം ചെയ്തു. പി. കോമളം, പി.കെ.വിനോദ് കുമാർ, എം.ഗോപാലകൃഷ്ണൻ, പി.രാജഗോപാൽ, കെ.ജയശങ്കർ, പി.സത്യകുമാർ, സി.കെ. സുധ ,കെ.പി.ബീന എന്നിവർ പ്രസംഗിച്ചു. ഭക്ഷ്യമേള, കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ഗെയിംസ് തുടങ്ങിയവ അരങ്ങേറി. പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |