കോഴിക്കോട്: പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പുനഃപരിശോധിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്. നിലവിലെ ഉത്തര സൂചിക മാറ്റി 14 ജില്ലകളിലെ തെരഞ്ഞെടുത്ത അദ്ധ്യാപകർ നൽകിയ ഉത്തര സൂചിക മൂല്യനിർണയത്തിന് ഉപയോഗപ്പെടുത്തണം. അതിന് തയ്യാറായില്ലെങ്കിൽ ചൊവ്വാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് കെ.എസ്.യു മാർച്ചും ധർണയും നടത്തുമെന്നും അഭിജിത്ത് പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ,അർദ്ധ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് പി.ടി.എ ഫണ്ട് ഈടാക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ടെന്നും അഭിജിത്ത് പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ.വി.ടി.നിഹാൽ, വൈസ് പ്രസിഡന്റ് വി.ടി.സൂരജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |