കോഴിക്കോട്: മീഞ്ചന്ത ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് സുവർണ ജൂബിലി ബ്ലോക്കിന്റെയും ലേഡീസ് ഹോസ്റ്റലിന്റെ ഒന്നാം നിലയുടെയും ഉദ്ഘാടനം 12ന് രാവിലെ 9.30ന് മന്ത്രി ആർ.ബിന്ദു നിർവഹിക്കും.
19 കോടി രൂപ ചെലവിൽ അഞ്ചുനിലകളിലായാണ് സുവർണ ജൂബിലി ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 2.34കോടി ചെലവിൽ യു.എൽ.സി.സിയാണ് ലേഡീസ് ഹോസ്റ്റൽ നിർമ്മിച്ചത്.
പുതിയ ബ്ലോക്കിൽ 36 മുറികളാണ് ഉള്ളത്. ആറ് ഫാക്കൽട്ടി മുറികൾ, 12 പി.ജി മുറികൾ, 14 യു.ജി മുറികൾ, നാല് റിസർച്ച് മുറികൾ, എന്നിവ കൂടാതെ, സെമിനാർ ഹാൾ, വാഷ് റൂം, വിശ്രമ മുറി എന്നിവ പുതിയ ബ്ലോക്കിലുണ്ട്. ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, മേയർ ഡോ.ബീന ഫിലിപ്പ്, കൊടുവള്ളി എം.എൽ.എ ഡോ. എം.കെ.മുനീർ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, പ്രിൻസിപ്പൽ ഇൻ ചാർജ് എടക്കോട് ഷാജി, ഡോ.ടി.എ.ആനന്ദ്, ഡോ.സോണിയ ഈപ്പ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |