മുക്കം: പുനർ നിർമ്മാണം നടത്തിയ കുമാരനെല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ ഉത്സവംതുടങ്ങി. സാംസ്കാരിക സമ്മേളനം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉത്സവ കമ്മിറ്റി ചെയർമാൻ പ്രധുൻ മൂത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു.കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത, കോഴിക്കോട് ജില്ലാപഞ്ചായത്ത് വികസന സമിതി അദ്ധ്യക്ഷ വി.പി.ജമീല, ശാന്താദേവി മൂത്തേടത്ത്, ജംഷിദ് ഒളകര, ശ്രുതി കമ്പളത്ത്, രാജിത മൂത്തേടത്ത്, ഉണ്ണി എടവലത്ത്, പി.പി. ബാലകൃഷ്ണൻ, പി.കെ.ചന്ദ്രിക, വിപിൻ ബാബു, നിഖിൽ അമ്പലക്കണ്ടി എന്നിവർ പ്രസംഗിച്ചു. പുനപ്രതിഷ്ഠയുടെ ഭാഗമായ വിശേഷാൽ പൂജകൾ, അന്നദാനം, കലാപരിപാടികൾ തുടങ്ങിയവ എല്ലാ ദിവസവും ഉണ്ടാകും.13 ന് രാവിലെയാണ് വിഗ്രഹ പ്രതിഷ്ഠ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |