കോഴിക്കോട്: തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ അന്നശ്ശേരി പറപ്പാറ കോളനി വികസനം സംബന്ധിച്ച് പദ്ധതി രൂപീകരണ യോഗം ചേർന്നു. വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള അദ്ധ്യക്ഷത വഹിച്ചു. കോളനിയിൽ കുടിവെള്ളം, മതിൽ കെട്ടൽ എന്നിവയ്ക്ക് പ്രാധാന്യം നൽകും. പട്ടികജാതി വികസന വകുപ്പിന് കീഴിൽ ഒരു കോടി രൂപ ചെലവഴിച്ചാണ് അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ആറ് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽകുമാർ, വൈസ് പ്രസിഡന്റ് കെ.കെ.ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഐ.പി.ഗീത, ടി.എം.രാമചന്ദ്രൻ, പഞ്ചായത്ത് അംഗം കെ.വി.ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |