കൊടിയത്തൂർ: മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്തിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം തുടങ്ങി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് - വെൽഫെയർ പാർട്ടി മുന്നണി ഭരിക്കുന്ന കൊടിയത്തൂർ പഞ്ചായത്തിൽ അടുത്തിടെ സ്ഥാനമേറ്റ കോൺഗ്രസ് നേതാവായ ബാബു പൊലുകുന്നത്ത് കേസിൽ ഉൾപെട്ടതോടെ ഒളിവിലാണ്. സമരത്തിന് ഇ.രമേശ് ബാബു, ജോണി ഇടശ്ശേരി, സി.ടി.സി അബ്ദുല്ല, വി.എ.സണ്ണി, എൻ.രവീന്ദ്രകുമാർ, കരീം കൊടിയത്തൂർ, സത്യനാഥൻ, ഇ.അരുൺ, നാസർ കൊളായി, വിശ്വലക്ഷ്മി,കെ.ടി.മൈമൂന, കെ.ടി.ഗഫൂർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |