കോഴിക്കോട്: എല്ലാ ഫുട്പാത്ത് തൊഴിലാളികൾക്കും ഐ.ഡി.കാർഡും ലൈസൻസും നൽകുക, കേന്ദ്രം പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാഷണൽ ഉന്തുവണ്ടി- പെട്ടിക്കട തൊഴിലാളി യൂണിയൻ (എൻ.എഫ്.പി.ടി.യു -ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിനുമുമ്പിൽ ധർണ നടത്തി.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ് ഉദ്ഘാടനം ചെയ്തു. എൻ.എഫ്.പി.ടി.യു ജില്ലാ പ്രസിഡന്റ് നരേന്ദ്രൻ, മാമൂക്കോയ, കെ.ഷാജി, കൗൺസിലർമാരായ കെ.ശോഭിത, അൽഫോൻസ, എൻ.എഫ്.പി.ടി.യു നേതാക്കളായ എൻ.വി.മജീദ്, കെ.നാസിം, എൻ.പി.ആറ്റക്കോയ, ഒ.കുഞ്ഞമ്മദ്, പി.ടി.അബ്ദുറഹിമാൻ, കെ.പി.ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |