ബാലുശ്ശേരി: ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്ന് ബാലുശ്ശേരിയിൽ നാല് ദിവസമായി കുടിവെള്ളം മുടങ്ങി. സംസ്ഥാന പാതയിൽ കാട്ടാമ്പള്ളി, പുത്തൂർ വട്ടം പെട്രോൾ പമ്പിന് സമീപം, ഗോകുലം കോളജ് പരിസരം എന്നിവിടങ്ങളിൽ ജപ്പാൻ പൈപ്പ് ലൈൻ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്ന നിലയിലായിട്ട് ദിവസങ്ങളായി. സംസ്ഥാന പാത നവീകരണ പ്രവൃത്തി നടന്നപ്പോൾ തകർന്ന പൈപ്പ് ലൈനുകൾ പുതുക്കാതെ പഴയതു തന്നെ വീണ്ടും സ്ഥാപിച്ച് ടാറിംഗ് പണി പൂർത്തിയാക്കിയതായി ആരോപണമുണ്ട്. തുടർന്നാണ് വെള്ളം പഴായി റോഡിലൂടെ ഒഴുകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |