പയ്യോളി: നാടകകൃത്ത് പള്ളിക്കര ടി.പി.കുഞ്ഞികൃഷ്ണൻ രചിച്ച ' മതിലേരി കന്നി ' നാടകം ഹീരാ നെട്ടൂർ പ്രകാശനം ചെയ്തു. ചിത്രകാരൻ ഡോ.സോമൻ കടലൂർ ഏറ്റുവാങ്ങി. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള നാടകങ്ങൾ അധികമൊന്നും എഴുതപ്പെടാതിരിക്കെ ബുദ്ധിശക്തി, ആയുധ പാടവം,രാജ്യസ്നേഹം, നേത്യപാടവം എന്നീ ഗുണങ്ങൾ സമന്വയിക്കപ്പെട്ട മതിലേരി കന്നി എന്ന കഥാപാത്രം സ്ത്രീ പീഡനങ്ങൾ ഏറിവരുന്ന കാലത്ത് ഏറെ പ്രസക്തമാണെന്ന് ഹീരാ നെട്ടൂർ പറഞ്ഞു. മതിലേരി കന്നി, കുറൂളി ചെക്കോൻ എന്നീ രണ്ട് നാടകങ്ങളാണ് പുസ്തക രൂപത്തിലാക്കിയത്. ഇ.സി.വാസുദേവ് പുസ്തകം പരിചയപ്പെടുത്തി. കൈനോളി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ഇ.ശ്രീധരൻ, മേലടി മുഹമ്മദ്, പള്ളിക്കര കരുണാകരൻ, വി.പി.നാസർ, പള്ളിക്കര ടി.പി കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |