കോഴിക്കോട്: ബി.ജെ.പിയ്ക്കെതിരെ എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി 31ന് വൈകിട്ട് 4.30ന് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ രാഷ്ട്രീയ, സാംസ്കാരിക ഐക്യ സംഗമം സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. എൻ.പി ചെക്കുട്ടി, ഒ.അബ്ദുള്ള, റസാഖ് പാലേരി, കാരാട്ട് റസാഖ്, എ.വാസു, കെ.കെ.റൈഹാനത്ത്, പി.അംബിക തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.അബ്ദുൽ ജലീൽ സഖാഫി, ജില്ലാ സെക്രട്ടറി കെ.ഷെമീർ അബ്ദുൽ ഖയ്യും എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |