പന്തീരാങ്കാവ്: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കൊടൽ നടക്കാവ് ഡിവിഷനിലെ ഗവ.യു.പി.സ്കൂളിൽ അഞ്ച് ദിവസമായി നടന്നുവന്ന അരങ്ങ് നാടകക്കളരി സമാപിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സുജിത്ത് കാഞ്ഞോളിയാണ് കളരി സംഘടിപ്പിച്ചത് കൊടൽ നടക്കാവ് ഡിവിഷനിൽ നിന്നും ഇരുപത് പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. സുധാകരൻ വിദുരയായിരുന്നു ക്യാമ്പ് ഡയറക്ടർ. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്രൻ പരശ്ശേരി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ സുജിത്ത് കാഞ്ഞോളി അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം പ്രകാശ് പയ്യാനക്കൽ മുഖ്യാതിഥിയായി. ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ സി. ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദുഗംഗാധരൻ, സി.ബിജു, സി.രവീഷ് എന്നിവർ പ്രസംഗിച്ചു. കളരിയിൽ പരിശീലിപ്പിച്ച 'ഭൂമിയിലെ അവകാശികൾ' എന്ന നാടകവും അരങ്ങേറി.യോഗാചാര്യർ തോട്ടോളി ഗോവിന്ദന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും യോഗക്ലാസും നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |