കോഴിക്കോട്: എൻ.ഐ.ടിയിലെ സെന്റർ ഫോർ യോഗ ആൻഡ് ഹോളിസ്റ്റിക് വെൽനസ് ലാബിരിന്ത് ഗാർഡൻ നിർമാണത്തിന് തറക്കല്ലിട്ടു. അദ്വൈതാശ്രമം ഡയറക്ടർ സ്വാമി ചിദാനന്ദപുരി, പതഞ്ജലി യോഗ റിസർച്ച് സെന്റർ ഡയറക്ടർ, യോഗാചാര്യ ഉണ്ണിരാമൻ, മംഗലാപുരം ഇസ്കോണിലെ ശ്രീരോഹിണി സുത ദാസ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
എൻ.ഐ.ടി കോഴിക്കോട് ഡയറക്ടർ ഡോ.പ്രസാദ്കൃഷ്ണയും സെന്റർ ഫോർ യോഗ ആൻഡ് ഹോളിസ്റ്റിക് വെൽനസ് ചെയർപേഴ്സൺ ഡോ.കസ്തൂർബ എ.കെ (ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വകുപ്പ് മേധാവി)
ഡോ:അമൃത പികെ, ഡോ.ജയചന്ദ്രൻ കെ., ഡോ.സുനിത കെ. തുടങ്ങിയവർ നേതൃത്വം നൽകി. പതഞ്ജലി
യോഗ ഗവേഷണ കേന്ദ്രത്തിലെ വിദ്യാർത്ഥികൾ യോഗനൃത്തം ചെയ്തു. സ്റ്റുഡൻസ് വെൽഫെയർ ഡീൻ ഡോ.രജനികാന്ത് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |