SignIn
Kerala Kaumudi Online
Friday, 19 April 2024 12.37 PM IST

മലബാർ ടൂറിസം കൗൺസിൽ രൂപീകരിച്ചു ടൂറിസം എക്‌സ്‌പോ 11ന്

news
മലബാർ ടൂറിസം

കോഴിക്കോട്: മലബാറിലെ ടൂറിസംരംഗത്ത് വിപുലമായ പദ്ധതികൾ ലക്ഷ്യമിട്ട് പുതിയ കൂട്ടായ്മ-മലബാർ ടൂറിസം കൗൺസിൽ രൂപീകരിച്ചു. കൂട്ടായ്മയുടെ ആദ്യ പരിപാടി ടൂറിസം എക്‌സ്‌പോ ഈ മാസം 11 ന് മലബാർ പാലസിൽ സംഘടിപ്പിക്കും. നൂതന ബിസിനസ് സഹകരണ ആശയങ്ങൾക്കും സംരംഭകരുടെ ക്ഷേമത്തിനുമായി ബ്യഹദ് കൂട്ടായ്മയാണിതെന്ന് പ്രസിഡന്റ് സജീർ പടിക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മലബാറിലെ വിവിധ ജില്ലകളിൽ നിന്നും ടൂറിസം മേഖലയിൽ സംരംഭകരായ 200 ഓളം അംഗങ്ങളാണ് കൂട്ടായ്മയിലുള്ളത്. ടൂറിസം എക്‌സ്‌പോയിൽ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ സഹകരണത്തോടെ മലബാർ ടൂറിസം മീറ്റ് നടക്കും. യു.എ.ഇ, മലേഷ്യ , സിംഗപ്പൂർ, മാലി ദ്വീപ്, അസർ ബൈജാൻ, തായിലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വിവിധ ടൂറിസം കമ്പനികൾ , കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂർ ഓപ്പറേറ്റർമാർ സംബന്ധിക്കും. ടൂറിസം മേഖലയിൽ മലബാറിലെ സാദ്ധ്യതകൾ, വെല്ലുവിളികൾ എന്നിവ മുൻനിർത്തിയുള്ള പഠനങ്ങൾക്കും പരിശീലനങ്ങൾക്കും നേതൃത്വം നൽകും. മലബാറിലെ ടൂർ ഓപ്പറേറ്റർമാർക്ക് വിദേശികളെ എത്തിക്കാനും നിക്ഷേപ സംഗമത്തിനും പ്ലാറ്റ്‌ഫോം ഒരുക്കും. 17 വർഷങ്ങൾക്ക് ശേഷം മലബാറിന്റെ ഷോക്കേസായി വിലയിരുത്താനുള്ള ഇടമായി എക്‌സ്‌പോ ഒരുക്കുമെന്ന് സംഘടന ഉപദേശക സമിതി അംഗം ടി.പി.എം ഹാഷിർ അലി പറഞ്ഞു. ഉപദേശക സമിതി ചെയർമാൻ പ്രമുഖ സംരംഭകനായ ജിഹാദ് ഹുസൈൻ, കൗൺസിൽ സെക്രട്ടറി ഷഫീഖ് അനമങ്ങാടൻ, ട്രഷറർ യാസർ അറഫാത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.