SignIn
Kerala Kaumudi Online
Friday, 19 April 2024 6.08 PM IST

യൂത്ത് ലീഗ് യുവജാഗ്രതാറാലി നാളെ

news
yuth leeg

കോഴിക്കോട്: ഫാസിസം, ഹിംസാത്മക പ്രതിരോധം, മതനിരാസം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് മതസാഹോദര്യ കേരളത്തിനായി സൗത്ത് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന യുവ ജാഗ്രതാ റാലി നാളെ വൈകിട്ട് 4ന് സംഘടിപ്പിക്കാൻ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ലീഡേഴ്‌സ് മീറ്റ് തീരുമാനിച്ചു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘപരിവാർ ഫാസിസത്തിനെതിരെയും സമീപകാലത്ത് കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്ന ആർ.എസ്.എസ്,എസ്.ഡി.പി.ഐ തുടങ്ങിയ വർഗീയ ശക്തികൾക്കെതിരെയും കേരളത്തിന്റെ മതമൈത്രി മലീമസമാക്കുന്ന വർഗീയ പരാമർശങ്ങൾക്കുമെതിരെയാണ് യൂത്ത് ലീഗ് യുവ ജാഗ്രതാ റാലി സംഘടിപ്പിക്കുന്നത്. യുവ ജാഗ്രത റാലി സമാപന സമ്മേളനം ചക്കുംകടവിൽ എം. കെ. മുനീർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി. കെ. ഫിറോസ്, ഷിബു മീരാൻ , രാഹുൽ മാങ്കൂട്ടത്തിൽ,എൻ. സി. അബൂബക്കർ, ടി.പി.എം. ജിഷാൻ,മിസ്ഹബ് കിഴിയൂർ, ടി. മൊയ്തീൻ കോയ തുടങ്ങിയവർ പങ്കെടുക്കും.

സൗത്ത് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ലീഡേഴ്‌സ് മീറ്റ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ. വി. മൻസൂർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ യു.സജീർ, ഷിജ്ത്ത്ഖാൻ,അസ്‌ലം ഇടിയങ്ങര, എം.പി ബഷീർ,സ്വഹിബ് മുഖദാർ,ശംസുദ്ധീൻ പന്നിയങ്കര,കോയമോൻ പുതിയപാലം, സമീർ. സി, മനാഫ് കല്ലായി, ഇർഷാദ് മനു, കെ മുഹമ്മദ് ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു. എം. സിറാജ് സ്വാഗതവും ഫസൽ കൊമ്മേരി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.